കണ്ണ നാസികകൾ പോയശേഷം

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

കുംഭകർണ്ണൻ

(സ്വഗതം)
കണ്ണ നാസികകൾ പോയശേഷം എന്റെ വേഷം
ചണ്ഡയാം  സഹജയോടു തുല്യം
ഇന്നി ഞാൻ പോകുന്നില്ലാപുരിയിൽ സുഖമായ്
ചെന്നു വാഴുന്നില്ലെന്നതു നൂനം
ആരെടാ ശരമെയ്യുന്ന മൂഢ! രിപു കീട!
പോരിനെന്നോടെതിർക്കുന്നോ രേരേ