ഐന്ദ്രമസ്ത്രമയച്ചു നിൻ കയ്യും

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ഐന്ദ്രമസ്ത്രമയച്ചു നിൻ കയ്യും സാലത്തോടു
ദൂരവേ മുറിച്ചെറിയുന്നുണ്ടു
അർദ്ധചന്ദ്ര ബാണം രണ്ടു കൊണ്ടു
കാൽകൾ രണ്ടും ദൂരവേ മുറിച്ചെറിയുന്നുണ്ടു
ഐന്ദ്രമാകുമസ്ത്രം കൊണ്ടു നിന്റെ
മസ്തകവും ദൂരവേ മുറിച്ചെറിയുന്നുണ്ടു

അരങ്ങുസവിശേഷതകൾ: 

(കുംഭകർണ്ണവധം കഴിഞ്ഞു)