ഏവം കഥിച്ചഥ വിഭീഷണ

രാഗം: 

പന്തുവരാടി

ആട്ടക്കഥ: 

യുദ്ധം

ഏവം  കഥിച്ചഥ  വിഭീഷണ ലക്ഷ്മണൌഘൌ
വേഗേന കൊന്നവരെയും രണഭൂമി തന്നില്‍
ശ്രീരാമചന്ദ്രനൊടെതിർത്ത്ഥ രശ്മികേതു
മിത്രഘ്ന യജ്ഞ കലുഷാദികളോടുമപ്പോൾ.

താവഛ്‌ശ്രീരാമചന്ദ്രന്‍ നിശിചര നിധനം ചെയ്തു കോദണ്ഡപാണി
സൂര്യന്‍ താനസ്തമിച്ചു പുനരപി കലഹം ഘോഷമായ് ച്ചെയ്തുസര്‍വ്വേ
സംഖ്യാഹീനന്തദാനീം നിശിചര നികരം ചത്തൊടുങ്ങീ പരേതേ
രാമാസ്ത്രൈഃഖിന്നചിത്താസ്സപദിവിഗതരായ് മോദമാപുഃ കപീന്ദ്രാഃ