അസ്തു തഥാ രഘുനന്ദന രാമ

രാഗം: 

സാവേരി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ദശരഥൻ

അസ്തു തഥാ രഘുനന്ദന രാമ, സ്വസ്തി ഭവതാത്തവ നിസ്തുലവീര
സൗമിത്രേ, നീ രാമനെയനിശം കാമം ശുശ്രൂഷിക്ക സസീതം
ധർമ്മം പ്രാപ്സ്യസി ധർമ്മജ്ഞ ലക്ഷ്മണ
നിർമ്മലമാകും യശസ്സും ലഭിക്കും
ദേവദേവൻ മഹാദേവൻ, വിധിയും ദേവേന്ദ്രനും ദേവതാപസന്മാരും
നിർമ്മലമാകും ബ്രഹ്മമാം തേജസ്സാം ചിന്മയൻ രാമനെ അർച്ചിക്കുന്നല്ലോ?

(സീതയോട്) 
മാ കുരു സീതേ, രാമേ, കോപം മാനിനീമൗലേ ജാനകീ ബാലേ
ലോകാപവാദമതില്ലാതെയാക്കുവാൻ നാകാലയനാഥനാകിയ രാമൻ
അഗ്നിപ്രവേശത്തെച്ചെയ്യിച്ചു നിന്നെ സൽകൃതേ ജാനകീ സീതേ സുമതേ!