അതിരുചിരയാം കാഞ്ചനമാലാ

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

യുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ശ്ലോകം
ഭരതനെയഭിഷേകംചെയ്തുടൻ യൗവരാജ്യേ
നരവരവചനത്താൽ ധാതൃസൂനുസ്സമോദം
സുരവരവചനത്താൽ ദാമനീ വായുദത്തേ
കരതലമതിലേന്തിച്ചൊല്ലിനാൻ രാമനേവം

പദം 
അതിരുചിരയാം കാഞ്ചനമാലാ ഇതു ധരിക്ക നീ സുഗ്രീവ, കണ്ഠേ
ബാലിനന്ദന, ബലികൾമൗലേ, കേൾ ബാലിസങ്കാശ താരാനന്ദന!
അംഗദ, വീര ഭൂജയുഗളത്തിൽ അംഗദങ്ങളെ അലങ്കരിക്കെടോ
ജാനകീ, സീതേ, മൗനിനീമൗലേ, ക്ഷോണിതനയേ മോഹനാകാരേ!
ചാരുതരമാം ഹാരമിതു നീ ധരിച്ചുകൊള്ളുക സരസിജേക്ഷണേ
ഹാരം കൈയിൽ നീയേന്തി എന്തിന്നായി പരിപശ്യസി മാമസിതലോചനേ!
യസ്യ ദാതും തേ ബുദ്ധിരുൽപന്നം തസ്മൈ ദേഹി നീ ബുദ്ധിശാലിനേ!

അർത്ഥം: 

ശ്രീരാമന്റെ നിർദ്ദേശപ്രകാരം ബ്രഹ്മപുത്രനായ വസിഷ്ഠൻ ത്തോടെ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്തു. ഇന്ദ്രന്റെ നിർദ്ദേ രം വായുദത്തമായ മാലാദ്യാഭരണങ്ങളെ കയ്യിൽ എടുത്തുകൊണ്ട് രാമൻ ഇങ്ങിനെ പറഞ്ഞു.