വ്യാധാധിപതേമമതാതനരുള്‍കയാല്‍

രാഗം: 

ബിലഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ഗുഹനിതുപറയുമ്പോള്‍ കേട്ടുടന്‍ രാമചന്ദ്രന്‍
സഹഹൃദിതെളിവോടും വ്യാധനാഥന്തദാനീം
വിഹിതകുതുകലീലംസാമവാക്യത്തിനാലേ
ഗുഹനൊടുരഘുവീരന്‍ വൃത്തമേവം ജഗാദ

വ്യാധാധിപതേമമതാതനരുള്‍കയാല്‍
ഞാനാശവെടിഞ്ഞു വനവാസം ചെയ്യുന്നേന്‍ വനവാസം ചെയ്യുന്നേന്‍
കേകയനരേശന്‍റെ കന്യാജനനിധന്യാ
കേവലം പുരാദത്തം വരയുഗ്മം വ വ്രേ
അതിനായ ചലാനാഥനരുളീനിഖിലരാജ്യം
സുതനാംഭരതനായിമെ
വനവാസംനിയുക്തം
രജനീമുഴുവനിനിയിവിടന്നിവസിപ്പാനായ്
വിജയശീലസഹജ സുരുചിരമേ