രാഘവജയജയരാജീവവിലോചന

രജനിയൊഴുമപ്പോള്‍ സീതയാതമ്പിയോടും

രഘുവരനഥവില്ലുംപൂട്ടിഞാണിട്ടുഹസ്തേ

രജനിചരചയത്തിന്നന്തമായുള്ള ബാണം

രഭസമൊടുമെടുത്തമ്മാമുനീന്ദ്രഞ്ജഗാമ





വിരവൊടുരഘുനാഥന്‍ചെന്നുകണ്ടമ്മുനീന്ദ്രം

തദനുസമുനിവര്യന്മന്നവാധീശനോടെ

കരുണയോടുതദാനീംമുന്നമേനിന്നുചൊന്നാല്‍

മുനികുലവരനാകും ശ്രീഭരദ്വാജനാരാല്‍







രാഘവജയജയരാജീവവിലോചന

രാജകുലതിലകരമണീയശീല

രാഗമുണാഭിരാമവിപിനഭൂവി

രാജ്യാലെന്തിഹവന്നു രഭസമൊടധുനാ ജലധരസുതനോ

വീരന്‍വിജയശീലന്‍ വിബുധവിമതകാലന്‍

വിമലന്‍ദശരഥന്‍താന്‍വിളങ്ങുന്നോസുഖമായി വിജിതാരിയായി

പൈദാഹം പൊറാതുള്ള പൈതല്‍സീതയാനീയും

പയ്യെയനുജനൊടുമയ്യോയീവിപിനേ വാഴുന്ന ഗഹനേ