രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
നൃപമണി രഘുവീരന്‍ ചൊന്നതു കേട്ടു ദേവീ
നൃപനിഹഭരതന്നായ് നള്‍കിനാന്‍ രാജ്യമെല്ലാം
വിപിനഭൂവി നിവാസം ചെയ്യണം പോയി നീയും
കൃപയൊടുമപിഹീനാചൊല്ലിനാള്‍ രാമമേവം.
കൈകേയീ വാക്കിനാലെ രാഘവന്‍പോകുമിപ്പോള്‍
സോദരന്‍കേട്ട വൃത്തന്തല്‍ ക്ഷണംക്രൂദ്ധനായീ
സാരമാരക്തനേത്രോരോഷമോടന്തികേവന്നാ-
ത്തചാപേഷുഹസ്തോമനോടേവമുചേ
രഘുവരഭവാനിതുഹേതുവായിട്ടുഗഹനത്തില്‍പോകരുതെ
മന്നവന്ദശരഥഭൂപനതിജരഠന്‍
കൈകേയീഗതഗതിയായവന്തന്നെ
എന്നാലേറ്റവും മാന്യനെങ്കിലും സഹോദര
ത്യാജ്യനേവപാര്‍ക്കിവോ സംശയമതിനില്ലാ. (രഘുവര)
മദ്ധ്യമാംബകൈകേയിതന്നെദുര്‍മ്മതിഎങ്കില്‍
തത്രുദുര്‍മ്മതിയാവാന്‍ ശങ്കയില്ലെനിക്കൊ
പൃത്ഥിയിലൊരുത്തന്നും കാനനേഭവാന്‍പോയാല്‍
ഒത്തുവരികയില്ലാബാലവൃദ്ധം (രഘുവര)
ആര്യഭരതന്‍തന്നെ സൂര്യവശംത്തിനൊട്ടും
ചേരാത്തൊരു കളങ്കം ചെയ്യുന്നുവെങ്കില്‍
നേരേയൊഴിയുമോ ഞാനവനെയെന്‍ശരീത്തിന്നു
പാരണയാക്കീടുവെനരുളുകവീര. (രഘുവര)