ജയജയമഹാമതേ 

രാഗം: 

കാമോദരി

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

യുധാജിത്ത്

സാകേതേവീതഖേദംദശരഥനൃവരന്‍ പുത്രമിത്രാദിയോടും
സാകംമോടേന വാഴുന്നളവിലുപഗതോനീരിവേടീയുധാജില്‍
വേഗാത്താതജ്ഞയാലേ രഥഗജതുരഗാപൂര്‍ണമാപ്പൂരത്തില്‍
പൂകുമ്പോള്‍ വന്നെതിര്‍ക്കൊണ്ടൊരുനരവരനാല്‍ മാനിതാത്മാബഭാഷേ.

ജയജയമഹാമതേ ദശരഥമഹീപതേ
ജനനമിതു സഫലമായി ജഗതി തവദര്‍ശനാല്‍  
ഭുവനമിതുനിന്നുടയ ഭുജബലസുപാലിതം
പുനരിഹവദാമികിമുപുരുഷകുലമൗലേ
ഭൂപതികളൊക്കെയും താവകപദാംബുജേ
ഭൂപ!നതി ചെയ്തുസുഖമൊടുവാഴുന്നു  
നിന്നുടെതനൂജനാം മന്നര്‍മണി രാഘവന്‍
ഇന്നുഭൃഗുനന്ദനനെവെന്നതൊരു വീരന്‍.
അന്നുഞാണൊലികേട്ടുവന്നതൊരു താടകാം
കൊന്നുടനൊരമ്പിനാല്‍ കുശികസുതസന്നിധൌ