കുരംഗലോചനാകുലങ്ങള്‍ മോഹിക്കും

രാഗം: 

കാനക്കുറുഞി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

ദശരഥൻ

ഹാ രാമ മോഹവിവശോസ്മി മഹാന്ധകാരേ
ഹാ പാതിതസ്സപദി കേകയ രാജപുത്ര്യാ
ഹാ കുത്രവാ ചരസിലക്ഷ്മണ ജാനകീഭ്യാം
ഹാ കുത്ര വാ വസതി കാനനമദ്ധ്യേദേശേ

കുരംഗലോചനാകുലങ്ങള്‍ മോഹിക്കും സുമംഗലമായിവിളങ്ങുമാനനേ
കുരംഗനാഭിയാലലങ്കരിച്ചതും ഏണാംകതെന്നില്‍കളംകമെന്നപോല്‍
അനംഗനെപ്പണ്ടുകുരംഗധാരിപോല്‍ തുരഗമോടതിഭയംകരങ്ങളാം
മതഗജാദിസഞ്ചയങ്ങളെയെല്ലാം ശരങ്ങള്‍കൊണ്ടുയുദ്ധരംഗേകൊന്നീടും
ഭുജംഗങ്ങള്‍പോലെഭുജങ്ങളുംമാലാകുലങ്ങളാലേറ്റംവിളങ്ങുംകണ്ഠവും
ഉദരശോഭയുംമണിരശനയുംജലരുഹരുചിരുചിരപാദങ്ങള്‍
തവരഘുവരരുചിരമാന്ദേഹം അരികേകാണ്മാനായ്വരുമേസംഗതി