മല്ലികാവളർകാർമ്മുകതുല്യരൂപ

രാഗം: 

കാമോദരി

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

സീത

മല്ലികാവളർകാർമ്മുകതുല്യരൂപ, കാന്ത,
കല്യ, നിന്നെപ്പിരിഞ്ഞു ഞാൻ വാഴുന്നെങ്ങനെ
പുള്ളിമാനിനെ വഹിച്ച ദേവൻ തന്റെ നല്ല
പള്ളിവില്ലു മുറിച്ചന്നുതൊട്ടു നിന്നെ
എന്നുമേ പിരിഞ്ഞിരുന്നിട്ടില്ലല്ലോ ഞാൻ
കാന്താ, നിന്നെപ്പിരിഞ്ഞിരിക്കയില്ല നൂനം