മല്ലമിഴിമാരണിയും മൗലിമാലേ ബാലേ

രാഗം: 

കാമോദരി

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

മല്ലമിഴിമാരണിയും മൗലിമാലേ ബാലേ
മല്ലികാമൃദുലദേഹേ, ജാനകി സീതേ
കല്ലുകളും മുള്ളുകളുമുണ്ടരണ്യം തന്നിൽ
അല്ലൽ പാരമുൻടാം ദേവി പോരെല്ലായേ
പല്ലവം പോലുള്ള നിന്റെ പദയുഗളം പാരം
കല്ലുകളിൽ നടക്കയാൽ വാടീടുമല്ലോ
ചന്ദ്രതുല്യമാകും മുഖം സ്വിന്നമാകുമല്ലോ
സുന്ദരി വൈദേഹി ബാലേ പോരവേണ്ടാ
ദന്തികളും കേശരികൾ തരക്ഷുക്കളും തത്ര
സന്തതം സഞ്ചരിച്ചീടും ശാർദ്ദൂലങ്ങളും
കളകളമോടുമേവം കൗണപരും മറ്റു വ്യാളികളും