നല്ലമതിയുള്ള തവചൊല്‍വനഭിലാഷം

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

സുമന്ത്രൻ

നല്ലമതിയുള്ള തവചൊല്‍വനഭിലാഷം
നല്ലതുനിനച്ചുമമ ചൊല്ലണമശേഷം
വല്ലതേയില്ലമമഭൂമിഭരണായ
ചൊല്ലുകില്‍ നിറഞ്ഞുജരനല്ലുടലിലെല്ലാം