ദശരഥസുത, ദേവ

രാഗം: 

കാമോദരി

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

കാകുൽസ്ഥൻ താതവാചാ ജനനികളെ നമിച്ചിട്ടു പോകുന്നനേരം
സാകം പോവാൻ നിനച്ചു ജനനിയൊടു തദാ യാ‍ാത്രച്ല്ലീട്ടുവേഗാൽ
കാർമേഘാഭോഗമാകും സുരുചിരതനുവാം രാഘവേണാനുഗത്വ
സാമോദം മുന്ന്മേതാൻ രഘുവരനെ നമിച്ചങ്ങു സൗമിത്രി ചൊന്നാൻ

ദശരഥസുത, ദേവ, രാമചന്ദ്ര കെൾക്ക
വിശദഗുണനിലയ മമ വചനം
പിശിതാശപിഹിതമാം വിപിനേ നീ പോകിൽ
ആശു ഞാനും കൂടെ വരുമഞ്ജനാഭ!