കൈകേയി നീയല്ലൊ 

രാഗം: 

കാനക്കുറുഞി

താളം: 

ചെമ്പട

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

വസിഷ്ഠൻ

കൈകേയി നീയല്ലൊ ഭൂമികാന്തനെക്കൊന്നതു മൂഢേ!
കേവലം നിന്‍വിവാഹത്തിന്‍ കേളി തന്നേയിവയെല്ലാം
വിധിയാല്‍ വരുന്നതിന്നായ് അതിയായി ഖേദിക്കേണ്ട
മതി മതി താപം ഭൂമിപതി ദേവിമാരേ കേള്‍പ്പിന്‍