രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വിജ്ഞാനസ്വരൂപനാം ലക്ഷ്മീശകൃപയാലേ
യജ്ഞസേനനന്ദിനിയായീടുമിവളോടും
അജ്ഞാതവാസമൊരാണ്ടാനന്ദമൊടു ചെയ്തു
പ്രാജ്ഞ! നിന്നുടെ സവിധേ പ്രഥിതഗുണജലധേ!
ചനം മേ ശൃണു സുമതേ! മാത്സ്യഭൂപേന്ദ്ര!
വചനം മേ ശൃണു സുമതേ!
സോഹം ധർമ്മജൻ കങ്കൻ, വലലനായതു ഭീമൻ,
ഹാഹന്ത! ബൃഹന്നളയായതർജ്ജുനനല്ലൊ,
വാഹപാലകൻ നകുലൻ, സഹദേവൻ പശുപാലൻ,
മോഹനാംഗിയാം സൈരന്ധ്രി ദ്രുപദനൃപപുത്രി
അർത്ഥം:
ബുദ്ധിമാനും പ്രസിദ്ധഗുണങ്ങളുടെ ഇരിപ്പിടവുമായ വിരാടരാജാവേ ജ്ഞാനസ്വരൂപിയായ ശ്രീകൃഷ്ണന്റെ അനുഗ്രഹത്താൽ പാഞ്ചാലരാജപുത്രിയായ ഈ പാഞ്ചാലിയോടുകൂടി ഒരു കൊല്ലം അജ്ഞാതവാസം സുഖമായി അങ്ങയുടെ അടുക്കൽ നിർവ്വഹിച്ചു. കങ്കനായ ആ ഞാൻ ധർമ്മപുത്രനാണ്. വലലനായിരുന്നത് ഭീമസേനൻ ആണ്. കഷ്ടം കഷ്ടം ബൃഹന്നളയായത് അർജ്ജുനൻ ആണ്. കുതിരക്കാരനായിരുന്നത് നകുലനും പശുക്കളെ മേച്ചിരുന്നത് സഹദേവനും ആണ്. സുന്ദരിയായ സൈരന്ധ്രി ആയിരുന്നത് പാഞ്ചാലിയാണ്.