വത്സ രാധേയ കർണ്ണ ശൃണു കൃപ

രാഗം: 

വൃന്ദാവനസാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ഭീഷ്മർ

വത്സ! രാധേയ! കർണ്ണ! ശൃണു കൃപ!

മാന്യശീല! സുമതേ! സം-

വത്സരം പതിമൂന്നു കഴിഞ്ഞിതു

വന്നു വൈരി സവിധേ

മത്സരങ്ങൾ നിങ്ങൾ തമ്മിലിങ്ങനെ

മനസി പോലുമരിതേ ഹാ!

സത്സമാജനിന്ദ്യമിതു രണത്തിനു

സപദി പോക, വെറുതേ വിളിംബം

ഭോ ഭോ നിങ്ങളുടയ ശൗര്യം

പോരിൽ വേണമഖിലം

അർത്ഥം: 

കർണ്ണാ, ഉണ്ണീ രാധാപുത്ര, മ്സത്സ്വഭാവിയും സൽബുദ്ധിയുമായ കൃപ, പതിമൂന്നു കൊല്ലം കഴിഞ്ഞു ശത്രു അടുക്കൽ വന്നിരിക്കുന്നു. നിങ്ങൾ തമ്മിൽ ഇങ്ങനെ വിരോധങ്ങൾ മനസ്സിൽ പോലും അരുതാത്തതാണ്. കഷ്ടം, ഇത് സജ്ജനങ്ങൾ നിന്ദിയ്ക്കുന്ന കാര്യമാണ്. വേഗത്തിൽ യുദ്ധത്തിനു പോയാലും. താമസം വെറുതെ ആണ്. അല്ലയോ കർണ്ണാകൃപന്മാരേ നിങ്ങളുടെ വീരപരാക്രമങ്ങൾ എല്ലാം യുദ്ധത്തിലാണ് വേണ്ടത്.