Knowledge Base
ആട്ടക്കഥകൾ

രംഗം പതിനൊന്ന് : ഹനുമാൻ, ബൃഹന്നള, ഉത്തരൻ

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

ബൃഹന്നള ധ്യാനിച്ചതറിഞ്ഞ് ഹനുമാൻ ബൃഹന്നളയുടെ മുന്നിൽ പ്രത്യക്ഷനാകുന്നു. കൗരവന്മാരുമായുള്ള യുദ്ധത്തിൽ തന്റെ കൊടിഅടയാളമായി ഇരിക്കുവാൻ ബൃഹന്നള ഹനുമാനോട് അഭ്യർത്ഥിക്കുന്നു. പശുക്കളെ തട്ടിക്കൊണ്ടുപോയ ശത്രുക്കളെ ഏറ്റുമുട്ടി ജയിക്കുന്നതിനായി, ബലവാനായ രാവണനെ നിഗ്രഹിച്ച ശ്രീരാമചന്ദ്രനെ മനസ്സിൽ ധ്യാനിച്ച് യുദ്ധത്തിനൊരുങ്ങാൻ ഹനുമാൻ പറയുന്നു. ഹനുമാൻ ബൃഹന്നളയുടെ ധ്വജത്തിൽ കയറിയിരിക്കുന്നു. ബൃഹന്നള പിന്തിരിഞ്ഞ് പൂർവാധികം ധൈര്യത്തോടെ ഉത്തരനോട് തേർതെളിക്കുവാൻ  പറയുന്നു.