പോർക്കളത്തിൽ മദിച്ചു

രാഗം: 

സാരംഗം

താളം: 

അടന്ത

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ത്രിഗർത്തൻ (സുശർമ്മാവ്)

ചരണം 1
പോർക്കളത്തിൽ മദിച്ചു നമ്മൊടു
നേർക്കുമരികളെയാകവേ, ശിത-
ഗോക്കളെയ്തു ജയിച്ചു വിരവൊടു
ഗോക്കളെക്കൊണ്ടുവന്നീടുവൻ.
പല്ലവി
കൗരവേന്ദ്ര നമോസ്തു തേ! നൃപതേ!
കരമാവ കിം വദ !
കൈരവപ്രിയകുലമണേ ! സുമതേ !

അർത്ഥം: 

പോര്‍ക്കളത്തില്‍ മദത്തോടെ നമ്മോടെതിരിടുന്ന ശത്രുക്കളെ ആകവേ മൂര്‍ച്ചയുള്ള അസ്ത്രങ്ങളെയ്തു ജയിച്ച് വേഗത്തില്‍ ഗോക്കളെ കൊണ്ടുവരുന്നുണ്ട്.

മനോധർമ്മ ആട്ടങ്ങൾ: 

ത്രിഗർത്തവട്ടം