നിശമ്യ വാർത്താമഥ കീചകാനാം

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

നിശമ്യ വാർത്താമഥ കീചകാനാം
നിശാമ്യ വാർത്താമപി മാലിനീം താം
ഗന്ധർവ്വശങ്കീ ദയിതാം പ്രിയോക്ത്യാ
സ സാന്ത്വയൻ മാത്സ്യ നൃപോ ന്യവാത്സീത്.

അർത്ഥം: 

കീചകന്മാരുടെ വധത്തെ പറ്റി കേൾക്കുകയും മാലിനിയ്ക്ക് വിശേഷാലൊന്നും സംഭവിക്കാതിരിക്കുന്നത് കാണുകയും ചെയ്തശേഷം ഗന്ധർവന്മാരെ ഭയന്നുകൊണ്ട് വിരാടരാജാവ് പത്നിയെ സമാധാനപ്പെടുത്തി വസിച്ചു.