ശത്രുജനപക്ഷപാതി നീയുമിഹ

രാഗം: 

വൃന്ദാവനസാരംഗം

താളം: 

ചെമ്പട

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

കർണ്ണൻ

ശത്രുജനപക്ഷപാതി നീയുമിഹ

ശത്രുതാനെന്നു നിയതം

നിസ്ത്രപ! ദ്വിജഹതക! ശസ്ത്രമുപേക്ഷിച്ചു

കുത്രാപി പിതൃസവനഭുക്തിയ്ക്കു പോകെടൊ

കിം കിമുരചെയ്തു കൃപ! നീ നിന്നുടയ

ഹുംകൃതികൾ തീർപ്പനധുനാ

അർത്ഥം: 

ശത്രുക്കളുടേ ഭാഗം പറയുന്ന നീയും ഇവിടെ ശത്രുതന്നെ എന്ന് തീർച്ചയാണ്. എടോ നാണമില്ലാത്ത ബ്രാഹ്മണാധമ ആയുധവും വെടിഞ്ഞ് എവിടേയെങ്കിലും ചാത്തമുണ്ണുവാനായി പോയിക്കൊള്ളുക. ഹേ കൃപ, നീ എന്തു പറഞ്ഞു? നിന്റെ അഹങ്കാരങ്ങൾ ഇപ്പോൾ ഞാൻ തീർക്കുന്നുണ്ട്.