രംഗം പത്ത് : കദളീവനം

യുദ്ധം ചെയ്യാനുറച്ച ബൃഹന്നള വായുപുത്രനായ ഹനുമാനെ സ്മരിക്കുന്നു. കദളീവനത്തിൽ ശ്രീരാമപാദധ്യാനത്തിൽ മുഴുകിയിരുന്ന ഹനുമാൻ പെട്ടെന്ന് ഞെട്ടിയുണർന്ന് തന്റെ ധ്യാനത്തിന് ഭംഗം വരുവാൻ കാരണമെന്തെന്ന് ചിന്തിക്കുന്നു. ബൃഹന്നളാ വേഷധാരിയായ അർജ്ജുനൻ തന്നെ സ്മരിച്ചതാണെന്ന് മനസ്സിലാക്കി അവിടേയ്ക്ക് പോകാൻ ഒരുങ്ങുന്നു.