Knowledge Base
ആട്ടക്കഥകൾ

രംഗം ഏഴ് : ബൃഹന്നള- സൈരന്ധ്രി

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

ഉത്തരന്റെ വീരവാദങ്ങൾ കേട്ട് സൈരന്ധ്രി ഭർത്താവായ അർജ്ജുനന്റെ(ബൃഹന്നള) അടുത്തെത്തി ദുര്യോധനനും സംഘവും പശുക്കളെ മോഷ്ടിച്ച കഥ പറയുന്നു.  ഒരു സാരഥിയെ കിട്ടിയാൽ യുദ്ധത്തിന് പോകാൻ തയ്യാറാണെന്നും ശത്രുക്കളെ  ജയിക്കാമെന്നും ഉത്തരൻ വീരവാദം മുഴക്കിയതായി  സൈരന്ധ്രി അർജ്ജുനനെ അറിയിക്കുന്നു. അർജ്ജുനൻതാൻ തന്നെ സാരഥിയായി പോകാമെന്ന് അറിയിക്കുന്നു.