രംഗം അഞ്ച് : ത്രിഗർത്ത ബന്ധനം

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

ദുര്യോധനൻ പറഞ്ഞതനുസരിച്ച് ത്രിഗർത്തൻ പശുക്കളെ അപഹരിക്കുന്നു. ഇതറിഞ്ഞ വിരാട രാജാവ് ത്രിഗർത്തനെ തടുക്കുന്നു. ത്രിഗർത്തൻ വിരാട രാജാവിനെ ബന്ധനസ്ഥനാക്കുന്നു. വലലൻ വന്ന് വിരാടരാജാവിനെ മോചിപ്പിക്കുകയും ത്രിഗർത്തനെ പിടിച്ചു കെട്ടുകയും ചെയ്യുന്നു. ധർമ്മപുത്രർ പറഞ്ഞതനുസരിച്ച് വലലൻ ത്രിഗർത്തനെ കെട്ടഴിച്ചു വിടുന്നു.