പോരും പോരുമിന്നോരോ വീരവാദം

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

പോരും പോരുമിന്നോരോ വീരവാദം ചൊന്നതു

പോരിൽ നിങ്ങടെ ശരീരചോരയുടെ

ധാരകൊണ്ടു വേണം വീരപാണം

മമ കൃപാണമിന്നു ചെയ്‌വതു

അർത്ഥം: 

ഇപ്പോൾ ഓരോരോ വീമ്പ് പറഞ്ഞത് മതി മതി. യുദ്ധത്തിൽ നിങ്ങളുടെ ശരീരത്തിൽ ചോരയുടെ ധാരകൊണ്ട് വേണം എന്റെ വാളിനു ഇന്ന് യുദ്ധാനന്തരമുള്ള മദ്യപാനം ചെയ്‌വാൻ.