പാർത്ഥിവവര ശൃണു വീര

രാഗം: 

പൊറനീര

താളം: 

ചെമ്പട

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

പാർത്ഥിവവര! ശൃണു വീര! യുധിഷ്ഠിര!

ധൂർത്തു പെരുത്തൊരു ധാർത്തരാഷ്ട്രന്മാരെ

പാർത്തീടാതിനി വെന്നു രണാങ്കണേ

പാർത്തലമിതു നീ പാലിച്ചീടും

അല്ലലശേഷം തീർത്തു, നിനക്കിഹ

കല്യാണങ്ങൾ വരുത്തുവനധികം

ഉല്ലാസേന വസിച്ചീടുക തവ

മല്ലാരാതിയിതിന്നു സഹായം

അർത്ഥം: 

രാജശ്രേഷ്ഠനും വീരനുമായ ധർമ്മപുത്ര കേട്ടാലും. ദുഷ്ടത കൂടിയ കൗരവന്മാരെ ഇനി ഒട്ടും താമസിക്കാതെ യുദ്ധഭൂമിയിൽ ജയിച്ച് ഈ ഭൂമണ്ഡലം നീ വാഴും. നിനക്ക് ഇവിടെ സങ്കടമെല്ലാം തീർത്ത് അധികം മംഗളങ്ങൾ ഞാൻ വരുത്തുന്നുണ്ട്. നീ സുഖമായി വസിക്കുക. അക്കാര്യത്തിൽ മല്ലശത്രുവായ ഈ ഞാൻ നിനക്ക് തുണയായിട്ടുണ്ട്.