ത്രിഗർത്തനാഥന്റെ 

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ത്രിഗർത്തൻ (സുശർമ്മാവ്)

ചരണം
ത്രിഗർത്തനാഥന്റെ ഭുജമഹത്വമറിഞ്ഞിടാതെ
തിമിർത്തമദത്തോടു വന്നെതിർത്ത നിന്നെ,
വികർത്തനാത്മജൻ തന്റെ പുരത്തിലയച്ചീടുവൻ;
കിമർത്ഥം വികത്ഥനങ്ങൾ നിരർത്ഥമഹോ !
പല്ലവി
കുടിലമതേ ! പടപൊരുവതിനുടമയൊടടർ നിലമതിൽവാടാ !

അർത്ഥം: 

ത്രിഗര്‍ത്തനാഥന്റെ കരബലത്തെപ്പറ്റി അറിയാതെ വലിയ അഹങ്കാരത്തോടെ വന്ന് എതിര്‍ത്ത നിന്നെ കാലന്റെ പുരത്തിലേയ്ക്ക് അയയ്ക്കുന്നുണ്ട്. ഹോ! പൊള്ളയായ ആത്മപ്രശംസകള്‍ നിരത്ഥകമാണ്. എടാ, ദുഷ്ടബുദ്ധീ, പടപൊരുതുവാന്‍ മിടുക്കോടെ പടനിലത്തിലേയ്ക്കു വാ

മനോധർമ്മ ആട്ടങ്ങൾ: 

ത്രിഗർത്തവട്ടം