ജീവിതത്തിലാഗ്രഹ

രാഗം: 

ശങ്കരാഭരണം

താളം: 

അടന്ത

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

വിരാടൻ (വിരാട രാജാവ്)

ജീവിതത്തിലാഗ്രഹമുണ്ടാകിലോ
കേവലമിതു കേളെടാ!
സാവധാനം വന്നു ഗോധനങ്ങൾ തന്നു ,
ചേവടിത്താരിണകൾ തൊഴുതഥ
സേവകോ ഭവ ഝടിതി മമ യുധി.
പല്ലവി
കല്യനെങ്കിൽ നില്ലെടാ! ഗോകുലചോരാ!
കല്യനെങ്കിൽ നില്ലെടാ.

അർത്ഥം: 

ജീവിയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ കേൾക്ക്, സാവധാനം എന്റെ അടുത്ത് വന്ന് വണങ്ങി ദാസനാവുക.

അരങ്ങുസവിശേഷതകൾ: 

ശേഷം യുദ്ധവട്ടം-

വിരാടനും ത്രിഗര്‍ത്തനും അമ്പും വില്ലുമെടുത്ത് ക്രമത്തില്‍ പരസ്പരം പോരുവിളിച്ച് യുദ്ധത്തിലേര്‍പ്പെടുന്നു. യുദ്ധാവസാനത്തില്‍ ത്രിഗര്‍ത്തന്‍ വിരാടനെ ബന്ധിച്ച് ഇടത്തുഭാഗത്തേയ്ക്ക് മാറ്റിനിര്‍ത്തുന്നു. ഗായകര്‍ അടുത്ത ശ്ലോകമാലപിക്കുന്നു.

മനോധർമ്മ ആട്ടങ്ങൾ: 

ത്രിഗർത്തവട്ടം