ചാതുര്യമോടു മമ

രാഗം: 

ധന്യാസി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ഉത്തരൻ

ചരണം
ചാതുര്യമോടു മമ സൂതകർമ്മം ചെയ്യാമോ?

ഭീതി വേണ്ടാ സവിധേ ഹേതിമാൻ ഞാനുണ്ടല്ലോ.
പല്ലവി

കേൾക്ക മാമകം വചനം ഹേ ബൃഹന്നളേ കേൾക്ക.

അർത്ഥം: 

അല്ലയോ ബൃഹന്നളേ എന്റെ വാക്കുകൾ കേട്ടാലും. സാമർത്ഥ്യത്തോടെ എന്റെ തേര് തെളിക്കാമോ? പേടിക്കേണ്ട ആയുധധാരിയായ ഞാൻ സമീപത്തുണ്ടല്ലോ.