കരികളും കിരികളും 

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

വലലൻ

ചരണം
കരികളും, കിരികളും, ഹരിണങ്ങൾ, ജംബുകങ്ങൾ
ഗിരികളിൽ നിരവധി തുരുതുരനേ,
പൊരുവതിനൊരുമിച്ചു വരികിലുമൊരു ഭയം
ഹരിവരനുദിക്കുമോ? കരുതുക നീ.
പല്ലവി
മൂഢമതേ! രണനാടകമാടുക പാടച്ചരകീടാ.

അർത്ഥം: 

മലമുകളില്‍ ആനകള്‍, പന്നികള്‍, മാനുകള്‍, കുറുക്കന്മാര്‍ എന്നിവ കൂട്ടംകൂട്ടമായി പൊരുതാന്‍ വന്നാലും സിംഹശ്രേഷ്ഠന് ഒരു ഭയമുണ്ടാകുമോ? നീ ആലോചിച്ചുനോക്കു.

മനോധർമ്മ ആട്ടങ്ങൾ: 

ത്രിഗർത്തവട്ടം