എന്നാൽ വിരാടന്റെ

രാഗം: 

ഘണ്ടാരം

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

ഉത്തരാസ്വയംവരം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

എന്നാൽ വിരാടന്റെ ഗോധന-
മൊന്നൊഴിയാതെ ഹരിക്കണം ;
സന്നദ്ധരായവർ വന്നീടുന്നാകിലി-
ന്നിയുംകാട്ടിലയച്ചീടാം.

അർത്ഥം: 

എന്നാല്‍ വിരാടന്റെ ഗോധനം ഒന്നൊഴിയാതെതന്നെ ഇന്ന് അപഹരിക്കണം. യുദ്ധസന്നദ്ധരായി അവര്‍ വന്നീടുകയാണെങ്കില്‍ വീണ്ടും കാട്ടിലയച്ചിടാം.