ബാലിയെ ഭയപ്പെട്ടു ഞാന്‍

രാഗം: 

കാമോദരി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

ബാലിയെ ഭയപ്പെട്ടു ഞാന്‍ കാനനത്തില്‍ വാണകാലം

ബാലിയെക്കാലന്നുനൽകി രാജ്യംതന്ന രഘുവീരന്‍

രക്ഷിക്കേണം പിഴപൊറുത്തു അടിയനെ രക്ഷിക്കേണം

അർത്ഥം: 

ബാലിയെ പേടിച്ച് ഞാൻ കാട്ടിൽ കഴിയുന്ന നേരത്താണ് ബാലിയെ കൊന്ന് എനിക്ക് രാജ്യം തന്ന ശ്രീരാമൻ എന്റെ പിഴ പൊറുത്ത് എന്നെ രക്ഷിക്കണം.