Knowledge Base
ആട്ടക്കഥകൾ

പ്രമദാവനമിതു ഭഞ്‌ജിക്കുന്നേന്‍

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

പ്രമദാവനമിതു ഭഞ്‌ജിക്കുന്നേന്‍

മാരുതി ഹനൂമാനാകുന്നു ഞാന്‍

വരുമൊരു രാക്ഷസവരരെ വെല്‍വന്‍

രാവണനെങ്കിലുമെതിരായ്‌ നില്‌പാന്‍

രാവിണമേവകരോമി

കൈബലമൊടു ഞാനെതിരായി നില്‌പാന്‍

കേവലമേവനിഹ വരുവാനുള്ളു

ജയ ജയ രാമ ജയ ജയ ലക്ഷ്‌മണ ജയ

ജയ ജാനകീ സീതേ ജയ

സുഗ്രീവ രഘൂത്തമ പാലിത ജയ

ജയ രഘുവര രാമ

അർത്ഥം: 

ഈ പ്രമദാവനം (രാവണന്റെ അന്തഃപ്പുരോദ്യാനം) ഞാൻ ഇതാ തകർക്കുന്നു. ഞാൻ മാരുതിയായ ഹനൂമാൻ ആണ്. എന്നെ തോൽപ്പിക്കാൻ വരുന്ന രാക്ഷസരേയും ഞാൻ നശിപ്പിക്കും.
സാക്ഷാൽ രാവണൻ തന്നെ വന്ന് എന്നോട്െതിർ നിന്നാൽ ഞാൻ അവനെ കരയിക്കും.
ആരാണ് എന്നോട് കയ്യൂക്കോടെ എതിർ നിൽക്കുവാനുള്ളത്? രാമനെ സ്തുതിയ്ക്കുന്നു.