കാര്യം സാധിക്കേണമവനെക്കൊണ്ടു

രാഗം: 

മദ്ധ്യമാവതി

താളം: 

അടന്ത 28 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

കാര്യം സാധിക്കേണമവനെക്കൊണ്ടു

ശൗര്യവാരിധേ കോപമുണ്ടാകൊല്ലാ

കോപമേവം ചെയ്യാതെ അവനെ നീ

ഭൂപനന്ദന കൊണ്ടുവരേണമേ

അർത്ഥം: 

അവനെക്കൊണ്ട് നമുക്ക് കാര്യം സാധിക്കാനുണ്ട് അതിനാൽ ശൗര്യമുള്ളവനേ കോപ്യ്ക്കാതെ അവനെ കൊണ്ടുവരണം.

അരങ്ങുസവിശേഷതകൾ: 

പദശേഷം ആട്ടം:-

ശ്രീരാമൻ മുന്നേ പോലെ പീഠത്തിലിരിക്കുന്നു. ലക്ഷ്മണൻ അമ്പിളക്കിത്താഴ്ത്തി രണ്ടുകാൽ പിന്നിലേക്ക് മാറി രാമനെ നോക്കി വണങ്ങി, കെട്ടിച്ചാടി കുമ്പിട്ട് തൊഴുതുമാറി അടുത്തുനിൽക്കുന്നു.

രാമൻ:ആയതുകൊണ്ട് നീ ക്ഷമയോടെ പോയി സുഗ്രീവനെ കൂട്ടിക്കൊണ്ട് വന്നാലും

ലക്ഷ്മണൻ: (കേട്ടാതായി നടിച്ച്) ആജ്ഞപോലെ തന്നെ

ലക്സ്മണൻ രാമനെ കുമ്പിട്ട് യാത്ര ആകുന്നു. അനുജനെ അയക്കുന്നതോടെ രാമൻ രംഗം വിടുന്നു. ലക്സ്മ്മണൻ വീണ്ടും രംഗത്തേയ്ക്ക് തിരിഞ്ഞ് ഇനി വേഗം കിഷ്കിന്ധയിലേക്ക് പോവുക തന്നെ എന്ന് കാട്ടുന്നു. മുന്നിൽ കണ്ട് നീളത്തിൽ നോക്കി, കിഷ്കിന്ധരാജധാനി ഇതാ കാണുന്നു. ഞാൻ ഇവിടെ വന്നത് സുഗ്രീവനെ അറിയിക്കേണ്ടത് എന്ന് എങ്ങനെ എന്ന് ആലോചിച്ച് ആ് വഴിയുണ്ട് ഞാണൊലികൊണ്ടറിയിക്കാം. ചിട്ടപ്രകാരം വില്ല് കുത്തി ഞാൺ കെട്ടി വന്ദിച്ച് തുടരെ തുടരെ നാലുതവണ ഞാൻ വലിച്ച് വിടുന്നു. ഇനി ഇവിടെ നിൽക്കുകതന്നെ എന്ന് കാട്ടി ഗൗരവഭാവത്തിൽ നിൽക്കുന്നു.