എന്നോടേവം പറയാതെ മന്നവര്‍

രാഗം: 

പാടി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

സീത

എന്നോടേവം പറയാതെ മന്നവര്‍ മൗലിയാം

എന്നാര്യപുത്രനോടിതു നന്നായോതുക

കുറച്ചുകൂടി കാലം കയറ്റി (ചെമ്പട 8 മാത്ര)

എന്നെയും രാമന്നു നല്‌കി ധന്യന്റെ പാദാബ്‌ജേ

ചെന്നു നമസ്‌കരിക്കായ്‌കില്‍ കൊന്നിടും നിന്നെയും

(കൊല്ലും നിന്നെ രാഘവൻ എന്ന് പാഠഭേദവും ഉണ്ട്)

അർത്ഥം: 

എന്നോട് ഇങ്ങനെ ഒന്നും പറയാതെ രാജാക്കന്മാരിൽ ശ്രേഷ്ഠനായ എന്റെ ആര്യപുത്രനോട് (ശ്രീരാമനോട്) ഇത് പറയുക. എന്നെ രാമനു തിരിച്ച് നൽകി ആ ധന്യന്റെ കാലടികളിൽ വീൺ നമസ്കരിക്കുക ഇല്ലെങ്കിൽ അദ്ദേഹം നിന്നെ കൊല്ലും.

അരങ്ങുസവിശേഷതകൾ: 

‘അടിമപ്പെട്ടിരിക്കു’മ്പോൾ കണ്ണ് മുന്നിൽ താഴെത്തറപ്പിച്ചി നിർത്തി സീതയുടെ മറുപടി ശ്രദ്ധിക്കുന്നു. അതിൽ വഴിക്കുവഴി വരുന്നതായ നന്നായോതുക, രാമനു നൽകി, നമസ്കരിക്കായ്കിൽ, കൊല്ലും നിന്നെ രാഘവൻ ഇത്യാദിവാക്കുകൾ അധികമധികം ശ്രദ്ധിച്ചുകൊണ്ട് മുഖം ഉയർത്തുകയും ക്രമേണ ക്രോധം മുഴുക്കുകയും ചെയ്യുന്നു.