അംഗദ കനകാംഗദവീര

രാഗം: 

സൌരാഷ്ട്രം

താളം: 

അടന്ത

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

തദനു ബത ഹനൂമാന്‍ ലങ്കയെ ചുട്ടഴിച്ചു

ജലനിധിയുടെ മദ്ധ്യേ ചാടിയഗ്നിംകെടുത്തു

പവനതുലിതവേഗാല്‍ പാവനന്‍ തല്‍ക്ഷണേന

കപിവരരൊടിവണ്ണം ചൊല്ലിനാന്‍ വൃത്തമേവം

അംഗദ കനകാംഗദവീര

ജാംബവന്‍ വിധിനന്ദന സുമതേ

ഇമ്മലയില്‍നിന്നു ചാടി ഞാനും

സന്മതേ ലങ്കയില്‍ പുക്കശേഷം

നന്മണി സീത തന്റെ സവിധേ

നന്മരം ശിംശപം തന്മേലേറി

ചിന്തപൂണ്ടു വസിക്കുന്ന നേരത്തു

പങ്‌ക്തികണ്‌ഠണ്‍ വൈദേഹി തന്നുടെ

അന്തികേവന്നനേകമുരച്ചതില്‍

ഹന്ത ചിത്തം വച്ചില്ലവള്‍ സീതാ

ബന്ധുരാംഗിയിലാശ പൂണ്ടേറ്റവും

മന്ദനായവന്മന്ദിരം പുക്കു

വന്ദിച്ചു നൃപജായയെ ഞാന്‍ ചെന്നു

അംഗുലീയം നല്‌കിയുടനെ

ആശു ചൂഡാമണിയേയും വാങ്ങി

കാനനം പ്രമദാഖ്യമഴിച്ചു

തത്ര കാനനം രക്ഷിച്ചു നില്‌ക്കുന്ന

രാത്രിഞ്ചരികളെയും ഹനിച്ചു

മന്ത്രിനന്ദനന്മാരെയും കൊന്നു

പഞ്ചസേനാഭടന്മാരെയും കൊന്നു

പങ്‌ക്തികണ്‌ഠജനക്ഷനേയും ഞാന്‍

അന്തകാലയം പൂവാനയച്ചു

മേഘനാദന്‍ ബ്രഹ്മാസ്‌ത്രം കൊണ്ടെന്നെ

ബന്ധിച്ചു രാവണന്‍ മുന്നമാക്കി

രാവണവചസാ മമ വാലതില്‍

രാത്രിഞ്ചരികള്‍ വസ്‌ത്രവും ചുറ്റി

ശങ്കയെന്നിയെ തീയും കൊളുത്തി

ലങ്കയെച്ചുട്ടഴിച്ചുടനെ ഞാന്‍

സീത വാഴും ദിശി ബാധ ചെന്നില്ലാ

മോദമോടഹമിക്കരെപ്പോന്നു

അരങ്ങുസവിശേഷതകൾ: 

ഈ രംഗവും നടപ്പില്ല