വൈകാതെ വരുവാന്‍ ഞാന്‍

രാഗം: 

നാഥനാമാഗ്രി

താളം: 

അടന്ത

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

വൈകാതെ വരുവാന്‍ ഞാന്‍ രാമനേയുംകൊണ്ടു

വൈദേഹി മാ കുരു ശോകത്തെ സീതേ

മല്ലീമുകുളദന്തേ നിന്നുടെ ചിത്തത്തില്‍

അല്ലലിന്നുചെറ്റും തോന്നുന്നതാകില്‍

മെല്ലെക്കൊണ്ടുപോവന്‍ നിന്നെ ആഴിക്കക്കരെ

നല്ലാരില്‍ മണിമലേ കാണ്‍ക എന്റെ രൂപം

ഭക്തികൊണ്ടിതുചൊന്നേന്‍ അല്ലാതെയല്ലയേതും

ഉത്തമാംഗിരോചതേ യദിവദ സുമതേ

അർത്ഥം: 

സീതേ ദുഃഖിക്കരുത് ഞാൻ ശ്രീരാമസ്വാമിയേയും കൊണ്ട് ഒട്ടും വൈകാതെ ഇവിടെ തിരിച്ച് വരുന്നുണ്ട്.

സുന്ദരമായ പല്ലുകളോടുകൂടിയവളേ നിന്റെ മനസ്സിൽ അൽപ്പമെങ്കിലും ദുഃഖം തോന്നുന്നു എങ്കിൽ ഞാൻ ഭവതിയെ സമുദ്രത്തിനക്കരെ കൊണ്ട് പോകാം. എന്റെ തനതായ രൂപം കണ്ടാലും. ഞാനിത് പറയുന്നത് ഭവതിയോടും ശ്രീരാമസ്വാമിയോടും ഉള്ള ഭക്തി കാരണമാണ്. അല്ലാതെ മറ്റൊന്നല്ല.