മാരുതേ വൈകാതെ നാനാ

രാഗം: 

കാമോദരി

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

മാരുതേ വൈകാതെ നാനാ വാനരസൈന്യങ്ങള്‍ക്കെല്ലാം

ചാരരെയയയ്‌ക്ക ഭവാന്‍ അതിവേഗമോടിദാനിം

പാവന പവനനന്ദന കപിവര

തിരശ്ശീല

അർത്ഥം: 

ഹനൂമാൻ വിവ്ധവാനരസൈന്യങ്ങളെക്കെല്ലാം ദൂതരെ വിവരത്തിനായി അയച്ചാലും.

അരങ്ങുസവിശേഷതകൾ: 

രാമസന്നിധിയിലേക്ക്‌ എല്ലാവരും പുറപ്പെടുന്നു.

പദശേഷം ആട്ടം:

ചാരന്മാരെ അയയ്ക്ക ഭവാൻ എന്ന് പറയുമ്പോൾ ഹനൂമാൻ വന്ദിച്ച് അടുത്തുവന്ന് നിൽക്കുന്നു

സുഗ്രീവൻ: ഒട്ടും താമസിക്കരുത്

ഹനൂമാൻ: അങ്ങിനെ തന്നെ

ഹനൂമാൻ കുമ്പിടുന്നു. ലക്ഷ്മണനും സുഗ്രീവനും അനുഗ്രഹിച്ച് ഹനൂമാനെ അയച്ചശേഷം സുഗ്രീവൻ ലക്ഷ്മണനെ കുമ്പിട്ട് തൊഴുതുമാറി അടുത്ത് ചെന്ന് നിന്ന്,

സുഗ്രീവൻ: സ്വാമിൻ, ഇതാ പല്ലക്ക് (രഥം എന്ന മുദ്ര) എത്തിയിരിക്കുന്നു. ദയാപൂർവ്വം ഇതിൽ കയറിയാലും.

ലക്ഷ്മണൻ: അങ്ങിനെ തന്നെ

നലാമിരട്ടി എടുത്ത് ഇരുവരും ഒപ്പം പല്ലക്കിലേക്ക് ചാടിക്കയറി പിന്നോക്കം കുത്തിമാറി പിൻ‌തിരിയുന്നു.

തിരശ്ശീല

അനുബന്ധ വിവരം: 

ഒരു വാനരൻ ലക്ഷമണനെ എടുത്ത് രംഗം വിടുകയും അടുത്ത രംഗത്തിൽ ശ്രീരാമന്റെ അടുത്തേയ്ക്ക് അതേ വിധത്തിൽ അരങ്ങിന്റെ മുന്നിൽ നിന്നുവരികയും ആയിരുന്നുവത്രെ പഴയ നടപ്പ്. (ചൊല്ലിയാട്ടം -കലാ.പദ്മനാഭൻ നായർ)