ഭീമബലഹനൂമാന്‍

രാഗം: 

തോടി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ശ്രീരാമൻ

ഭീമബലഹനൂമാന്‍ ജഗല്‍പ്രാണനന്ദന

കാമിനിമൗലി സീതയെ കണ്ടു വരും നീതന്നെ

മാമകമംഗുലീയം കൊണ്ടുപോക കയ്യില്‍ നീ

മാമുനികള്‍ തന്നതിതു അടയാളമെന്നറിക

അർത്ഥം: 

മഹാശക്തിമാനായ ഹനൂമാൻ വായുപുത്രാ നിനക്ക് സ്ത്രീരത്നമായ സീതയെ കാണ്ട് പിടിയ്ക്കാൻ സാധിക്കും (എന്ന് എനിക്കുറപ്പുണ്ട്). അതിനാൽ മഹാമുനികൾ അനുഗ്രഹിച്ച് തന്ന എന്റെ ഈ അടയാള മോതിരം നീ കൊണ്ട് പോയാലും.