ദുഷ്‌ടനാകിയ നീ വഴിക്കു

രാഗം: 

ഘണ്ടാരം

താളം: 

അടന്ത

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

അംഗദൻ

ഇത്ഥം പറഞ്ഞുവിധിബാലി മരുത്തനൂജാഃ

ഗത്വാ ഗുഹാടവിഗിരീന്‍ പരിമാര്‍ഗ്ഗമാണാഃ

മത്തം മദിച്ചുനടകൊണ്ടുടനംഗദന്‍ താന്‍

ക്രൂദ്ധം നിരീക്ഷ്യ രജനീചരമേവമൂചേ

ദുഷ്‌ടനാകിയ നീ വഴിക്കു തടുത്തതെന്തിഹ ദുര്‍മ്മതേ

മുഷ്‌ടിഘട്ടനം ചെയ്‌തു നിന്നുടെ മസ്‌തകം പൊടിയാക്കുവന്‍