ചൊല്ലുവന്‍ സമ്പാതേ

രാഗം: 

വേകട (ബേകട)

താളം: 

മുറിയടന്ത

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

അംഗദൻ

ചൊല്ലുവന്‍ സമ്പാതേ കേള്‍ക്കവില്ലാളി നിന്‍തമ്പിസഖേ

മല്ലൂസായകതുല്യ പങ്‌ക്തിസ്യന്ദനന്‍

തന്നുടെ തനയരായി രാമനും ലക്ഷ്‌മണനുമായി

താതനുടെ വാക്കുകേട്ടു കാനനേ വന്നു

ഭരദ്വജവാക്കിനാലെ വൈദേഹിയുമവരുമായ്‌

ഘോരമായ ചിത്രകൂടംപൂക്കുവാഴുന്നാള്‍

തത്രവാഴുംകാലം പങ്‌ക്തികണ്‌ഠന്‍സീതയെകൊണ്ടുപോയി

ഗൃദ്‌ധ്രനാം ജടായുസ്സിനെ കൊന്നുടന്‍ വ്യാജാല്‍

മത്തനാം കബന്ധനേയും കൊന്നു മിത്രപുത്രനോടു

സഖ്യവും ചെയ്‌തു ബാലിയെ കൊന്നു രാജ്യവും

ചിത്രഭാനുതനയനു നല്‍കിയുടന്‍ ഞങ്ങളെ

പാര്‍ത്ഥിവപത്‌നിയെത്തേടുവാനായച്ചതും

അരങ്ങുസവിശേഷതകൾ: 

അംഗദൻ കിടന്നു കൊണ്ട് തന്നെ ആടുന്നു.