Knowledge Base
ആട്ടക്കഥകൾ

ചൊല്ലുക കപിവീരരേ മത്സോദരന്‍

രാഗം: 

മോഹനം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

സമ്പാതി

ഇത്ഥം ചൊല്ലീട്ടു വേഗാല്‍ കപിവരനിവഹം ദര്‍ഭയില്‍ വീണശേഷം

ഗൃദ്‌ധ്രന്‍ സമ്പാതിയപ്പോള്‍ വിരവിനൊടരികേ വന്നുടന്‍ വാനരാണാം

വൃദ്ധന്‍ ഭ്രാതുര്‍വ്വധം കേട്ടതിതരചകിതന്‍ സാശ്രുപാതം കപീന്ദ്രാന്‍

അദ്ധാ ചൊന്നാനിവണ്ണം ചരിതമതറിവാന്‍ സാഭിലാഷം സമോഹം

ചൊല്ലുക കപിവീരരേ മത്സോദരന്‍ തന്റെ വാര്‍ത്ത

വല്ലാതേവം കേട്ടതിനാലല്ലല്‍ പാരം മേ

നല്ലവീരന്‍ ജടായുസ്സും ഞാനുംകൂടി മുന്നം മേലില്‍

മെല്ലെപ്പൊങ്ങി പറന്നനാള്‍ മിത്രകിരണത്താല്‍

പക്ഷങ്ങള്‍ കരിഞ്ഞുപാരം അത്തലുള്ളോരവനെ ഞാന്‍

പക്ഷത്താല്‍ മൂടിയെന്റെ പക്ഷങ്ങള്‍ വെന്തു

അത്രവന്നു വീണുഞാനും അഞ്ചാറുനാള്‍ പോയശേഷം

നിശാകരനെന്ന മുനി ചൊല്ലിനാനന്ന്‌

മന്നവന്‍ ദശരഥന്റെ സൂനുവായ രാമചന്ദ്രന്‍

സാകേതത്തില്‍നിന്നു കാട്ടില്‍ വന്നീടുമപ്പോള്‍

തത്ഭാര്യാന്വേഷികളായ വാനരവീരന്മാര്‍ ചൊല്ലി

സല്‍ക്കഥ കേട്ടീടുന്നേരം പക്ഷങ്ങളുണ്ടാം

എന്നതുകൊണ്ടിപ്പോള്‍ നിങ്ങള്‍ നന്ദിയുള്ള രാമായണം

നന്നായി ചൊല്ലുക ഭല്ലൂകാധിനായകാ

അരങ്ങുസവിശേഷതകൾ: 

ശ്ലോകത്തോടൊന്നിച്ച് എല്ലാവരും അരങ്ങത്ത് നീണ്ടുനിവർന്നു കിടക്കുന്നു. ശ്ലോകാവസാനത്തിൽ സമ്പാതി ഇടതുവശത്തുകൂടെ ചാടിച്ചാടി പ്രവേശിച്ച് (മുദ്ര വേണ്ടതില്ല) പദം