ഒരു മാസത്തിനകത്തു വരുവന്‍

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

ഒരു മാസത്തിനകത്തു വരുവന്‍ വൈദേഹി

നരവരന്‍ രാമനേയും കൊണ്ടുതന്നെ

പെരുകിന കപിവാഹിനി ജവമോടുതന്നെ

വിരവോടിവരെക്കൊന്നു കൊണ്ടുപോം നിന്നെ 

അർത്ഥം: 

ഒരുമാസത്തിനുള്ളിൽ അല്ലയോ സീതേ, രാമനേയും വലിയ വാനരപ്പടയുമായി വരും. എന്നിട്ട് രാവണനെ വധിച്ച് നിന്നെ കൊണ്ട് പോകും.