അസ്‌തു നിനക്കു സ്വസ്‌തി

രാഗം: 

നാട്ടക്കുറിഞ്ഞി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

സീത

അസ്‌തു നിനക്കു സ്വസ്‌തി പോക നീ മാരുതീ

ആശ്ചര്യചൂഡാമണിയും വാങ്ങിക്കൊള്‍ക

അർത്ഥം: 

നിനക്ക് നന്മ ഭവിയ്ക്കട്ടെ. മംഗളം! നീ ആശ്ചര്യചൂഡാമണിയും വാങ്ങി തിരിച്ച് പോവുക.

അരങ്ങുസവിശേഷതകൾ: 

അത്ര നീ വന്നത്.. എന്ന് തുടങ്ങുന്ന സീതയുടെ പദത്തിൽ ചരണം ഇതാണ് പാടുന്നത് എന്ന് ഓർക്കുക.
 

ആട്ടത്തിനു വട്ടം തട്ടുന്നു.

ഹനൂമാൻ കൂപ്പുകയ്യോടെ വന്ദിച്ച് അടുത്ത് ചെന്നിരുന്ന്,

ഹനൂമാൻ: അടിയനിൽ സദാ കരുണയുണ്ടാകേണമേ. (ഹനൂമാൻ വീണ്ടും വന്ദിച്ച് യാത്ര ആകുന്നു. അനുഗ്രഹിച്ച്, ഹനൂമാൻ പോകുന്നതോടൊപ്പം സീത രംഗം വിടുന്നു. കാവൽക്കാർ അങ്ങുമിങ്ങും കിടക്കുന്നു. ഹനൂമാൻ വീണ്ടും രംഗത്തിലേക്ക് പ്രമദാവനം എത്തിയെന്ന സങ്കൽപ്പത്തിൽ തിരിഞ്ഞ ഉടനെ അടുത്ത പദം ആടുന്നു. )