Knowledge Base
ആട്ടക്കഥകൾ

വീരമഹാരഥ ശൃണു മമ വചനം

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

മുഗ്ധാംഭോജയതാക്ഷീം പരിഗതശിശുതാം സുന്ദരീനാമധേയാം

സ്നിഗ്ദ്ധാനന്ദാതിരേകാദഥ മുരമഥനോ ജാതു വീക്ഷ്യാത്മപുത്രീം

മുഗ്ദ്ധാംഗോ രേവതീശം ബഹുഭുജമഹസം സ്വാഗ്രജം സീരപാണീം

ദുഗ്ദ്ധാഭോരാശിശായീ ഗിരമിതി കരുണാസാഗരസ്തം ബഭാഷേ

വീരമഹാരഥ! ശൃണു മമ വചനം സാരമതേ, സഹജ!

സാരമകിയൊരു കാര്യമിന്നഹോ

സഭസമതു നീ ബോധിച്ചീടുക

സുന്ദരിയാകിയ പുത്രിതനിക്കിഹ വന്നിതു യൗവ്വനകാലാരംഭം

ഉന്നതവിക്രമ! സാദരമായതുമിന്നു ഭവാനുമറിഞ്ഞില്ലല്ലീ?