ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വല്ലവിമാരേ! ധരിച്ചീടുവിൻ മല്ലാരിതൻ തിരുമുമ്പിലിപ്പോൾ
കല്യാണി പാടി വരാടിയും ചൊല്ലുള്ള തോടി തുടങ്ങി നാം
മെല്ലവേമോടി കലർന്നുട-
നെല്ലാവരുമുല്ലാസമോടല്ലാതൊരു കില്ലെന്നിയെ
മല്ലാക്ഷിമാർകളേ! താളഭംഗം ചെറ്റും
ഇല്ലാതെ പാടിക്കളിച്ചീടേണം
മത്തേഭഗാമിനിമൗലിമാരേ, പതിക്കുത്തുംഗമോദമേറ്റം വളർത്താൻ
നൃത്തമിന്നൻപിൽ മുദാ പുരുഷോത്തമൻ മുൻപിൽ ത്രപകാണി-
മാത്രമുൾക്കാമ്പിൽ കരുതാതെ
പേർത്തും രസമോർത്തും പിഴതീർത്തും ധൃതിനേർത്തും പര-
മത്തൽ വരാതെ ഞാൻ ഗാനയുക്തം ചെയ്‌വനു-
ത്തമമാരേ താളം പിടിപ്പിൻ
നീരദാഭാഞ്ചിതചാരുമൂർത്തേ, സ്വാമിൻ! നാരദസന്നുതമഗൗരകീർത്തേ,
സാരസനേത്ര മനോഹരതാരുണ്യഗാത്ര സുരനുത-
കാരുണ്യപാത്ര ജനാർദന സൂരായുതഭൂരിപ്രഭ ചാരുസ്മിത വീരാഗമ-
സാരദനു ജതമോംബുജാരേ മേരു ഹീരചരാചരേശ മുരാരേ!
ദേവദേവ്വേശ, ലാവണ്യസിന്ധോ! ദേവവരാനുജ ദീനബന്ധോ!
ദേവകീസൂനോ, ജയജയ ദേവസുജാനോ! രിപുവന-
ദാവകൃശാനോ ഹരേ വസു-
ദേവാത്മജ ഭവോത്കട ദാവാകര ദാവേശ്വര
ശ്രീവരകൃഷ്ണ! നമോനമസ്തേ ശ്രീതഭാവുകദായിൻ! നമോനമസ്തേ