സുരുചിരവാക്യം തേ

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ഭീഷ്മർ

സുരുചിരവാക്യം തേ കുമതിശിരോ ധൃതിഹീര! കർണ്ണ!

സുരുചിരവാക്യം

കരുതുകിലയി വീര്യം രസനാഗ്രേ

പരിചിനൊടു ഭവതി സകലമത്രപ ജള!

അർദ്ധരഥാധമമകുടമണേ, നീ

യുദ്ധം പരിചിനോടേൽക്കുന്നേരം

ബദ്ധഭയം പുനരോടിയൊളിപ്പാൻ

ബുദ്ധിയിലോർത്തരുളുന്നിടമെവിടം?

തന്നെത്താനറിയാത്ത മഹാത്മൻ

ചെന്നു രിപുക്കളോടേൽക്കുന്നേരം

നിന്നുടെ കഥകഴിയും തരസാ നീ

വന്നവഴിക്കു ഗമിക്കുക നല്ലൂ