വണ്ടാർ കുഴലിമാരേ

രാഗം: 

തോടി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

പരഭൃതശുകഭൃംഗാനന്ദനാദപ്രഘോഷം

പരമസുരഭിപുഷ്പാപൂർണ്ണമാരാമരത്നം

സരസിജശരലീലാ‍ാലോലുപഃ പ്രാപ്യ കാന്താ-

സ്സരസിജനയനോസൗ വാചമേവം ബഭാഷേ

വണ്ടാർ കുഴലിമാരേ! കണ്ടാലുമാരാം

അണ്ടർപുരോധ്യാനവുമിണ്ടൽ തേടീടും നൂനം

തണ്ടാർമധുരമധുവുണ്ടു വണ്ടുകളിതാ

കണ്ടപുഷ്പങ്ങൾ തോറും മണ്ടി മുരണ്ടീടുന്നു

ജാതികുന്ദാദിസുമജാതശോഭിതമാകും

ചൂതസായകസഖി പ്രീതനായ് വന്നോ ശങ്കേ

വാതകിശോരാഗമഹേതുനാ മദനാർത്തി

ശാതോദരിമാർകളേ! ചേതസി വളരുന്നു