ഭവതു കരുണാവസതേ

രാഗം: 

മദ്ധ്യമാവതി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

നാരദൻ

ഭവതു കരുണാവസതേ ഭവികമാശു നൃപതേ!

ഭവദമലകീർത്തിയാൽ പാരാതെ

ഭുവനമെല്ലാം വെളുത്തുചമഞ്ഞിതേ

ചന്ദകുലാധിപതേ നന്നു വീര്യമുന്നതകൗതുകമിയന്നു-

ഇന്ദ്രസഭയതിലെന്നുമരവിന്ദലോചനമാർകൾ പാടീടുന്നു

ദ്വാരകാപുരിയിങ്കൽ നിന്നു ഞാനും വീരമൗലേ! കേളിങ്ങു വരുന്നു

സീരപാണിതാനും മുതിർന്നു വേളി-

ക്കാരൂഢമോദമൊരുക്കി വാണീടുന്നു

ചൊല്ലുവാൻ മാത്രമില്ലെങ്കിലും ഒരു നല്ല വിശേഷം നീ കേട്ടാലും!

കല്യാണം ചെയ്‌വാനൊരുങ്ങി മാലും

അൽപ്പമില്ലാതഭിമന്യു വന്നിതുപോലും

ഭീമജനിരാവാനുമൊത്തു ശീഘ്രം ശ്രീമാനം നിന്നൊടു ചെറുത്തു-

ധീമാനവൻ ജയമെടുത്തു മുദാ

കാമിനിമണിയാളെ ഗ്രഹിക്കും‌പോൽ തരം‌പാർത്തു