പ്രാണനായക കേട്ടാലും

രാഗം: 

പൂർവ്വകല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

പത്നി(മാർ)

പ്രാണനായക, കേട്ടാലും ഭാഷിതമിദം പ്രാണനായക! കേട്ടാലും

ഏണാങ്കസമമുഖ, കാണിപഴുതാതലർ-

ബാണൻ ശരനിരകളാണിപോലെയ്തീടുന്നു

ലോകനായക, സാദരം കാർമുകിൽ‌വർണ്ണാ! നാകനായകസോദര!

വൈകാതെ ഞങ്ങളുടെ ശോകം കളവാൻ മുദാ

സാകം കടാക്ഷിച്ചാലും ലോകസഞ്ചയനുത!

പഞ്ചസായകകേളിയിൽ സംശയമന്യേ ചഞ്ചലലോചന! വേഗം

തേഞ്ചോർന്നഞ്ചുമധരം വഞ്ചിയാതിഹ തന്നു

കൊഞ്ചീട്ടും പരിരംഭം പഞ്ചേഷുസമ! ചെയ്ക.